പത്തനംതിട്ട : പാർലമെന്റ് പാസാക്കിയ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമത്തിന് വിരുദ്ധമായി അംഗപരിമിതരായ ജീവനക്കാർക്ക് അവശതാ അവധി നിഷേധിക്കരുതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ശാരീരിക വെല്ലുവിളി നേരിടുന്ന സമൂഹത്തിന് അവധി ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി നൽകണം. മെഡിക്കൽ ബോർഡ് നൽകിയ സ്ഥിരമായി വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സംവരണത്തിലും മെറിറ്റിലും സർവീസിൽ പ്രവേശിച്ചവർക്ക് അവശത ഉണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തണമെന്ന ധനവകുപ്പിന്റെ ഉത്തരവ് യുക്തിക്ക് നിരക്കുന്നതല്ല. ഇതിനാൽ സർക്കാർ ജീവനക്കാരുടെ അവശത അവധി പരിമിതപ്പെടുത്തിയ ധനവകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.