തിരുവനന്തപുരം: എഴുത്തിന്റെ വഴിയിൽ ഫാ. ജോൺ അദ്ധ്യാപക ലോകത്തിന് മാതൃകയാണെന്ന് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫാ.ജോൺ സി.സി എഴുതിയ ' ട്രഷർ ' എന്ന കവിതാ സമാഹാരത്തിന്റെ കിൻഡിൽ ഇ ബുക്ക് പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പ്രകാശനം നിർവഹിച്ചു. എം.എസ്.സി സ്‌കൂൾ കറസ്‌പോണ്ടന്റ് ഫാ. വർക്കി അറ്റുപുറത്ത്, ഫാ. ജോൺ സി.സി, ഹെഡ് മാസ്റ്റർ എബി എബ്രഹാം, രേണുക ദേവി, സാഹിതി ഇന്റർനാഷണൽ കോ - ഓർഡിനേറ്റർ നസീർ നച്ചോട്, സാഹിതി എഡിറ്റർ ബിന്നി സാഹിതി, നിഷ രാജു എന്നിവർ സംസാരിച്ചു.