കാഞ്ഞീറ്റുകര : എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ദേശീയ അംഗീകാരമുള്ള നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (കോഴ്‌സുകൾ ആരംഭിച്ചു. ഒന്നാം വർഷ പ്രവേശനത്തിനുള്ള അഡ്മിഷൻ തുടങ്ങി. പ്ലസ് ടു പഠനത്തോടൊപ്പം ദേശീയ അംഗീകാരമുള്ള നൈപുണ്യ സർട്ടിഫിക്കറ്റും ലഭിക്കും. കോഴ്‌സുകൾ (1) ഇ.ഡി.എസ്. (ഇലക്ട്രീഷ്യൻ ഡൊമെസ്ടിക് സൊല്യൂഷ്യൻസ്) (2) എഫ്.ടി.എ.സി. (ഫീൽഡ് ടെക്‌നീഷ്യൻ എയർ കണ്ടീഷണർ) കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്റർ (സി.ജി.സി.സി), നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) അംഗത്വമുള്ളവർക്ക് ഗ്രേസ് മാർക്ക്.സ്‌കൂൾ കോഡ് 904024. കോഴ്‌സ് കോഡ് ഇ.ഡി.എസ് - 07,എഫ്ടിഎസി-09. അഡ്മിഷൻ സംബന്ധിച്ച അന്വേഷണങ്ങൾക്കുള്ള ഹെൽപ്പ് ലൈൻ നമ്പർ - 9495822670, 9447594947.