പത്തനംതിട്ട : കുടപ്പനയിൽ വനപാലകർ കസ്റ്റഡിയിൽവെച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ പി.പി മത്തായിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാരയ വനപാലപാലകരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വനപാലകരുടെ കസ്റ്റഡിയിൽ ഒരു വ്യക്തി മരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപെടുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്തായിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ജില്ലാ കോൺഗ്രസ് കമ്മിറ്റി സൗജന്യമായി നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജും പറഞ്ഞു. പ്രതികളുടെ പേരിൽ കേസ് എടുക്കുന്നതുവരെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളളത്തറയിൽ അക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ഡി.സി.സി ഭാരവാഹികളായ അനിൽ തോമസ്,സാമുവൽ കിഴക്കുപുറം, ലിജു ജോർജ്ജ്, വി.ആർ സോജി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ, ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോയൽ സീതത്തോട്, അലൻ ജിയോ മൈക്കിൾ, സജി കുളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.