ചെങ്ങന്നൂർ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നത് സമീപമുള്ള വീടിന് ഭീഷണിയാകുന്നു. തിരുവൻവണ്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ മരങ്ങാട്ടു മഠം കീഴ്തൃക്കോവിൽ അഡ്വ.എം കെ ഹരിനന്ദനൻ നമ്പൂതിയുടെ വീട് സ്ഥിതി ചെയ്യുന്ന പുരയിടത്തിന്റെ കരിങ്കൽ കെട്ടാണ് തകർന്നത്. വരട്ടാറിന്റെ കൈവഴിയായ മുളം തോടിന്റെ തെക്കുഭാഗം വീടിന്റെ അരികിൽ ഏകദേശം 15 അടി നീളത്തിലുള്ള കരിങ്കൽ കെട്ടാണ് തകർന്നത്. കാലവർഷം ശക്തമായാൽ ഇതിന്റെ ബാക്കി ഭാഗവും ഇടിഞ്ഞു പോകുന്നതിന്റെ ഭീഷണിയിലാണ്. തോടിന്റെ ഇരുവശവും
ചെങ്ങന്നൂർ മൈനർ ഇറിഗേഷൻ വകുപ്പ് 25 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണിത്.കഴിഞ്ഞ പ്രളയത്തിൽ ഇതിന്റെ കുറെ ഭാഗം തകർന്നിരുന്നു.