പത്തനംതിട്ട: സമൂഹത്തിൽ നന്മ പകരുന്ന സൗഹൃദങ്ങൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ മാനവീക സാഹോദര്യം വർദ്ധിപ്പിക്കുന്ന സന്ദേശങ്ങളാണ് ഈദ് നൽകുന്നതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാരീരികമായി അകലം പാലിക്കുമ്പോഴും സാമൂഹിക ബന്ധങ്ങൾ നിലനിറുത്തുകയാണ് വേണ്ടത്. പരസ്പര സൗഹാർദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും നന്മ പകരുന്ന സൗഹൃദങ്ങൾ വളർന്ന് വരണം. സമൂഹത്തിൽ കഴിയുന്ന പാവങ്ങളെ സഹായിക്കുക എന്നത് എല്ലാ മനുഷ്യരുടെയും ബാദ്ധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഓൺലൈനിൽ നടന്ന സംഗമത്തിൽ കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്രഫ് ഹാജി അലങ്കാർ പെരുന്നാൾ സന്ദേശം നൽകി.എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു.സാബിർ മഖ്ദൂമി,അനസ് പൂവാലം പറമ്പിൽ,മുഹമ്മദ് ഷിയാഖ് ജൗഹരി,സുധീർ വഴിമുക്ക്, അബ്ദുൽ സലാം സഖാഫി,നിസാർ നിരണം,റിജിൻ ഷാ കോന്നി എന്നിവർ സംസാരിച്ചു.