പന്തളം : നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രം കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് 30/07/2020 വരെ അപേക്ഷിച്ചിട്ടുള്ള അപേക്ഷകർ മാത്രം 03/08/2020ൽ നഗരസഭ ഓഫീസിൽ ഇന്റർവ്യൂവിനായി ഹാജരാകേണ്ടതാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്ന ഇന്റർവ്യൂ ആയതിനാൽ അപേക്ഷകർക്ക് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രം ഇന്റർവ്യൂവിനായി എത്തുക. 03/08/2020ന് ഹാജരാകാത്തവരെ യാതൊരു കാരണവശാലും ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതല്ല. ഇന്റർവ്യൂ സമയം 04734-252251 നമ്പറിൽ അറിയാവുന്നതാണ്. ഹാജരാക്കേണ്ട അസ്സൽ രേഖകൾ,1. പ്രായം തെളിയിക്കുന്ന രേഖ, 2. യോഗ്യതാ സര്ട്ടിഫിക്കറ്റ് (ബി.എസ്.എസി നഴ്‌സിംഗ് -ജനറൽ നഴ്‌സിംഗ്), നിലവിൽ കാലാവധി അവസാനിക്കാത്ത കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.