മല്ലപ്പള്ളി:കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മടുക്കോലി
കണ്ടത്തിപ്പുരയിൽ കൃഷി നിലത്തിന്റെ സംരക്ഷ ഭിത്തി തകർന്നു. മൂവായിരത്തോളംമൂട് കപ്പ വെള്ളത്തിൽ മുങ്ങി. സംരക്ഷണഭിത്തി അടിയന്തരമായി പുനർനിർമ്മിച്ചില്ലെങ്കിൽ ,കൃഷി പൂർണമായി നശിക്കുമെന്നും കടബാദ്ധ്യത ഉണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ.ഇനിയും തകരാൻ കഴിയുന്ന സ്ഥിതിയിൽ വരമ്പിന്റെ പല ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. മുമ്പും നിരന്തരമായി ഇത്തരത്തിൽ ഭിത്തി തകർന്നിട്ടുണ്ട്.