കുന്നന്താനം:കുന്നന്താനം പഞ്ചായത്തിന്റെയും പി.എച്ച്‌സി യുടെയും ചുമതലയിൽ പാമല കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നന്താനം യൂണിറ്റിന്റെ വകയായി ഓട്ടോമാറ്റിക് സാനിറ്റെസിംഗ് മെഷീൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണ കുറുപ്പിന് യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കളരിയ്ക്കൽ കൈമാറി. ചടങ്ങിൽ ജനറൽ സെക്രട്ടറി സാബു ചക്കുംമൂട്ടിൽ, ട്രഷറർ ടി ഇ മാത്യു, ജോളി ഫിലിപ്പ്, പഞ്ചായത്ത് അംഗം ടി.ആർ രാജു എന്നിവർ സംസാരിച്ചു.