containment-zone

പത്തനംതിട്ട : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, കോന്നി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, പത്തനംതിട്ട നഗരസഭയിലെ 12, 22 വാർഡുകൾ, കുളനട ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 13 വാർഡുകൾ, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഒൻപത്, 15 വാർഡുകൾ, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മൂന്ന്, 13 വാർഡുകൾ.

കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു
പത്തനംതിട്ട : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 13 ൽ ഓഗസ്റ്റ് രണ്ടു മുതൽ ഏഴു ദിവസത്തേക്കും, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, ഏഴ്, തിരുവല്ല നഗരസഭയിലെ വാർഡ് അഞ്ച്, എട്ട് എന്നീ സ്ഥലങ്ങളിൽ ഓഗസ്റ്റ് മൂന്നു മുതൽ ഏഴു ദിവസത്തേക്കും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.


കണ്ടെയ്ൻമെന്റ് സോൺ

നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
പത്തനംതിട്ട : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് എന്നീ സ്ഥലങ്ങളെ ഓഗസറ്റ് രണ്ടു മുതലും അടൂർ നഗരസഭയിലെ വാർഡ് രണ്ട്, മൂന്ന്, 13, 14, 15, 16, 17, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, 13, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, മൂന്ന്, എട്ട്, പത്തനംതിട്ട നഗരസഭയിലെ വാർഡ് 13, 14, 21, 25, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 17, എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 12, തിരുവല്ല നഗരസഭയിലെ വാർഡ് ഏഴ് എന്നീ സ്ഥലങ്ങളെ ഓഗസറ്റ് മൂന്നു മുതലും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.


കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം മുന്നണിപ്പോരാളികളായി കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ജാഗരൂകരായി ഡ്യൂട്ടികൾ നിർവഹിക്കണം.കൊവിഡ് പ്രതിരോധ ഡ്യൂട്ടിക്കിടെ സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടത് ഗൗരവത്തോടെ കണ്ടു മുൻകരുതലുകളോടെ കർത്തവ്യ നിർവഹണം നടത്തണം.

കെ.ജി. സൈമൺ,

ജില്ലാപൊലീസ് മേധാവി