ചിറ്റാർ : ഫോറസ്റ്റ് കസ്റ്റഡിയിൽ എടുത്ത മത്തായി (പൊന്നു ) യുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. . ഉപരോധം ജില്ലാ സെക്രട്ടറി വി. എ.സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. വി. ബോസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജനൻ,സെക്രട്ടറി രഞ്ജു, ബി.എം.എസ്.മേഖലാ സെക്രട്ടറി ഓമനക്കുട്ടൻ, ജിതേഷ് ഗോപാലകൃഷ്ണൻ, സുനിൽ പേഴുംകാട്ടിൽ, കുമാർ, ബിജോഷ് മാത്യു, സന്തോഷ്, ജയപ്രകാശ്, എന്നിവർ സംസാരിച്ചു.