ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി വരവേൽപ്പ് ജില്ലാ ,ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ആഘോഷങ്ങളും ആൾക്കൂട്ടവും ഒഴിവാക്കി നടത്തണമെന്ന് പള്ളിയോട സേവാ സംഘവും കാട്ടൂർ തിരുവോണത്തോണി കമ്മിറ്റിയും സംയുക്തമായി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. യോഗത്തിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ കൃഷ്ണവേണി,സെക്രട്ടറി പി.ആർ രാധാകൃഷ്ണൻ,സുരേഷ് വെൺപാല, ട്രഷറർ ബി.സഞ്ജീവ് കുമാർ,തിരുവോണത്തോണി കമ്മിറ്റി ഭാരവാഹികളായ ഗോപാലകൃഷ്ണപിള്ള ഹരിദാസ് സതീഷ് കുമാർ എന്നിവർ സംയുക്ത യോഗത്തിൽ സംസാരിച്ചു.