ചെങ്ങന്നൂർ: കണ്ടെയ്ൻമെന്റ് സോണിൽ സമയക്രമം പാലിക്കാത്തതിന് ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. ദിവസങ്ങളായി അനുവദനീയമായ സമയം കഴിഞ്ഞും കച്ചവടം നടത്തുന്നതായി സമീപകടക്കാർ പരാതിപ്പെട്ടിരുന്നു. ഇന്നലെയും നിശ്ചിത സമയം കഴിഞ്ഞ് ഈ സ്ഥാപനം പ്രവർത്തിച്ചു. ചെങ്ങന്നൂർ എസ്.ഐ എസ്.വി.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി കടയടപ്പിക്കുകയായിരുന്നു.