ചെങ്ങന്നൂർ: കൊവിഡ് പോസിറ്റീവായ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരുടെ സ്രവ പരിശോധന പൂർത്തിയായില്ല.രണ്ട് ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് പോസിറ്റീവായത്.ഡിപ്പോയിലെ നൂറോളം ജീവനക്കാരുടെ സ്രവ പരിശോധനയാണ് നടത്തേണ്ടത്. എന്നാൽ 30 ജീവനക്കാരുടെ സ്രവ പരിശോധന മാത്രമാണ് ഇവിടെ നടന്നത്. ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല. കൊവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയെന്ന് കരുതപ്പെടുന്ന യൂണിയൻ നേതാവിന്റെയും ഉയർന്ന ഉദ്യോഗസ്ഥന്റെയും സ്രവ പരിശോധന ഇനിയും നടത്തിയിട്ടില്ല. പരിശോധനയ്ക്ക് സ്രവം എടുക്കുന്നവരും ഇപ്പോൾ ഡ്യൂട്ടിക്ക് പോകുന്നുണ്ട്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർവീസ് ഇപ്പോഴും നടത്തുന്നതെന്നും ആക്ഷേപമുണ്ട്. കൊവിഡിനെ ഭയന്ന് ചില ജീവനക്കാർ ഡ്യുട്ടിയ്ക്ക് എത്തുന്നതേയില്ല. 12 സർവീസുകളാണ് ഇന്നലെയും അയച്ചത്.