പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 85 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.
ഇതിൽ 12 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 59 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ചങ്ങനാശേരി ക്ലസ്റ്ററുമായി ബന്ധപ്പെട്ട് കോട്ടാങ്ങൽ കേന്ദ്രീകരിച്ചും കുറ്റപ്പുഴ കേന്ദ്രീകരിച്ചും ഓരോ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1532 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 673 പേർ സമ്പർക്കം മൂലം രോഗ ബാധിതരായവരാണ്. ജില്ലയിൽ ഇന്നലെ 42 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1061 ആണ്.
ചികിത്സയിൽ കഴിയുന്ന 469 പേരിൽ 460 പേർ ജില്ലയിലും ഒൻപതു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 109 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 115 പേരും അടൂർ ജനറൽ ആശുപത്രിയിൽ 4 പേരും റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 67 പേരും പന്തളം അർച്ചന സി.എഫ്.എൽ.ടി.സിയിൽ 31 പേരും ഇരവിപേരൂർ സി.എഫ്.എൽ.ടി.സിയിൽ 19 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സി.എഫ്.എൽ.ടി.സിയിൽ 131 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 14 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 490 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്ന് പുതിയതായി 90 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 3515 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്.