വിപണിയിൽ എത്തുംമുമ്പേ വിറ്റുപോയ വാഹനമെന്ന പെരുമ നേടിയിരിക്കുയാണ് ഫോഡ് അവതരിപ്പിക്കുന്ന പുത്തൻ എസ്.യു.വിയായ ബ്രോങ്കോ! മാതൃരാജ്യമായ അമേരിക്കയിൽ ഒന്നരലക്ഷത്തിലേറെ പേർ ഫോഡിന്റെ ഈ പുതുപുത്തൻ 2/4 ഡോർഎസ്.യു.വിയെ ബുക്ക് ചെയ്തു കഴിഞ്ഞു. 2021 ജൂണിലേ ബ്രോങ്കോയുടെ വിതരണം അരംഭിക്കൂവെന്ന് ഫോഡ് വ്യക്തമാക്കിയിട്ടുണ്ട്. ബുക്കിംഗ് ഇപ്പോഴും തകൃതിയായതിനാൽ, വിതരണം 2022ലേക്ക് നീളുമെന്ന സൂചനയും നൽകിയിരിക്കുകയാണ് ഫോഡ്. ജൂലായ് 13നാണ് ബുക്കിംഗ് ആരംഭിച്ചത്.
1996ൽ ഫോഡ് വില്പന അവസാനിപ്പിച്ച ബ്രോങ്കോയുടെ പരിഷ്കൃത മോഡലുകളാണ് വിപണിയിൽ എത്തുന്നത്. ബ്രോങ്കോ, ബ്രോങ്കോ സ്പോർട് തുടങ്ങിയ പതിപ്പുകൾ ഉണ്ടാകും. അമേരിക്കയിലെ മിഷിഗണിലെ അസംബ്ളിംഗ് പ്ളാന്റിലാണ് ബ്രോങ്കോ 2 ഡോർ, 4 ഡോർ മോഡലുകളുടെ നിർമ്മാണം. ബ്രോങ്കോ സ്പോർട്ടിനെ ഒരുക്കുന്നത് അയൽ രാജ്യമായ മെക്സിക്കോയിലാണ്.
ബ്രോങ്കോ പതിപ്പുകൾ
(എല്ലാത്തിനും 2/4 ഡോർ വേരിയന്റുകളുണ്ട്)
ബേസ്
ബിഗ് ബെൻഡ്
ബ്ളാക്ക് ഡയമണ്ട്
ഔട്ടർ ബാങ്ക്സ്
ബാഡ്ലാൻഡ്സ്
വൈൽഡ് ട്രാക്ക്
ഫസ്റ്ര് എഡിഷൻ
₹21.37 ലക്ഷം
ബേസ് മോഡലിൽ 23.70 ലക്ഷം രൂപ മുതലാണ് അമേരിക്കയിൽ ബ്രോങ്കോയ്ക്ക് വില തുടങ്ങുന്നത്. 47.62 ലക്ഷം രൂപയാണ് ടോപ് മോഡലായ ഫസ്റ്ര് എഡിഷന് വില.
5 പേർ
ഫസ്റ്റ് എഡിഷനിലെ സീറ്റിംഗ് കപ്പാസിറ്രി.