honda

സ്‌പോ‌ർട്‌സ് ബൈക്ക് പ്രേമികൾക്കായി ഹോണ്ട ഒരുക്കിയ പുത്തൻ മോഡലുകളായ സി.ബി.ആർ 1000ആർ.ആർ-ആർ ഫയർബ്ളേഡ്, ഫയർബ്ളേഡ് എസ്.പി എന്നിവയുടെ ബുക്കിംഗിന് ഡീലർഷിപ്പുകളിൽ തുടക്കമായി. മെയ്ഡ് ഇൻ ഇന്ത്യ ബൈക്കുകളാണെന്നതാണ് ഇവയുടെ പ്രധാന സവിശേഷത.

ആർ.സി213 വി-എസ് സ്‌ട്രീറ്ര്-ലീഗൽ മോട്ടോ ജി.പി എൻജിനാണ്, റേസിംഗ് ശൈലിയിൽ നിർമ്മിച്ച ഇരു ബൈക്കുകളിലുമുള്ളത്. ആകർഷകമായ, എയറോഡൈനാമിക്‌സ് രൂപകല്‌പനയും കൂടിച്ചേരുന്നതോടെ, മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കാൻ ഇരു മോഡലുകൾക്കും കഴിയുന്നുണ്ട്. സ്‌മാർട് ഇലക്‌ട്രോണിക് കൺട്രോൾ സസ്‌പെൻഷൻ, 2-ലെവൽ എ.ബി.എസോട് കൂടിയ പുതിയ 330 എം.എം ഡിസ്‌കുകളോടൊപ്പം ബ്രെംബോ സ്‌റ്റൈലെമ ബ്രേക്ക് കാലിപ്പറുകൾ എന്നിങ്ങനെയും മികവുകളുണ്ട്. 5-കളർ ടി.എഫ്.ടി മീറ്റർ ഉൾപ്പെടെ ഒട്ടനവധി അത്യാധുനിക ഫീച്ചറുകളും കാണാം.

1000cc

ഫയർബ്ളേഡിൽ 215 ബി.എച്ച്.പി കരുത്തും 113 എൻ.എം ടോർക്കുമുള്ള 1000 സി.സി ഇൻ-ലൈൻ, 4-സിലിണ്ടർ എൻജിനാണുള്ളത്.

നിറങ്ങൾ

 ഗ്രാൻ‌ഡ് പ്രീ റെഡ്

 മാറ്ര് പേൾ മോറിയോൺ ബ്ളാക്ക്

₹19 ലക്ഷം

ഫയർബ്ളേഡ് പതിപ്പുകളുടെ വില ഔദ്യോഗികമായി ഹോണ്ട പുറത്തുവിട്ടിട്ടില്ല. എങ്കിലും 17 മുതൽ 19 ലക്ഷം രൂപവരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നു.