കൊച്ചി: യുവാക്കൾക്കിടയിൽ തരംഗമായ കെ.ടി.എമ്മിന്റെ അഡ്വഞ്ചർ 90 ബൈക്കുകൾക്ക് ആകർഷകമായ ഫിനാൻസ് ഓഫർ. 6,999 രൂപ മുതൽ ഇ.എം.ഐ ആരംഭിക്കുന്നു. ഓൺറോഡ് വിലയുടെ 80 ശതമാനവും അഞ്ചുവർഷത്തെ ഉടമസ്ഥാവകാശവും ഉൾക്കൊള്ളുന്നതാണ് ഫിനാൻസ് ഓഫർ. എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവയുടെ പദ്ധതികൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ലിക്വിഡ് കൂളായ, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് 373.2 സി.സി എൻജിനാണ് കെ.ടി.എം അഡ്വഞ്ചർ 90ലുള്ളത്. ന്യൂഡൽഹി എക്സ്ഷോറൂം വില ₹3.04 ലക്ഷം.