yamaha

കാത്തിരിപ്പിനൊടുവിൽ യമഹയുടെ പുത്തൻ എഫ്.സീ 25 ബി.എസ്-6 അഡ്വഞ്ചർ ബൈക്ക് എത്തി. ഫെബ്രുവരിയിൽ ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ ബൈക്കിന്റെ വില്പന ഏപ്രിലിൽ തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലോക്ക്ഡൗൺ മൂലം നീളുകയായിരുന്നു. മെറ്രാലിക് ബ്ളാക്ക്, റേസിംഗ് ബ്ളൂ നിറഭേദങ്ങളുണ്ട് ബൈക്കിന്.

249 സി.സി., എയർകൂളായ, എസ്.ഒ.എച്ച്.സി., 4-സ്‌ട്രോക്ക്, സിംഗിൾ സിലിണ്ടർ എൻജിനാണുള്ളത്. കരുത്ത് 20.8 പി.എസ്. പരമാവധി ടോർക്ക് 20.1 എൻ.എം. മൾട്ടി ഫംഗ്‌ഷൻ എൽ.സി.ഡി ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, ബൈ-ഫംഗ്‌ഷണൽ എൽ.ഇ.ഡി ഹെഡ്‌ലൈറ്റ്, എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൻജിൻ കട്ട്-ഓഫ് സ്വിച്ചോട് കൂടിയ സൈഡ് സ്‌റ്റാൻഡ്, ഡ്യുവൽ ചാനൽ എ.ബി.എസ്., ഡിസ്ക് ബ്രേക്കുകൾ, മികച്ച സസ്പെൻഷനുകൾ എന്നിങ്ങനെ മികവുകളാൽ സമ്പന്നമാണ് പുതിയ ബൈക്ക്.

₹1.52 ലക്ഷം

ന്യൂഡൽഹി എക്‌സ്‌ഷോറൂം വില.