eicher

വാണിജ്യ വാഹന വ്യവസായത്തെ ആധുനികവത്കരിക്കാനായി വി.ഇ. കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ്, ഐഷർ ലൈവ് പദ്ധതി പ്രഖ്യാപിച്ചു. വാഹനങ്ങളിൽ 100 ശതമാനം കണക്‌റ്റ‌‌ഡ് വെഹിക്കിൾസ് സൊല്യൂഷൻ ഉറപ്പാക്കുന്ന ഹാർഡ്‌വെയർ സജ്ജമാക്കുകയാണ് കമ്പനി ചെയ്യുന്നത്. ഇന്ധനച്ചെലവ് 10 ശതമാനം വരെ ലാഭിക്കാനും അതുവഴി ലോജിസ്‌റ്റിക്‌സ് ചെലവ് കുറയ്ക്കാനും ഇതു സഹായിക്കും.

രണ്ടുവർഷത്തേക്ക് അപ്‌ടൈം സെന്റർ സപ്പോർട്ട്, ഇന്ധനക്ഷമത കൈവരിക്കാൻ ഡ്രൈവിംഗ് പരിശീലനവും ഫ്യുവൽ കോച്ചിംഗും, ഇ-കൊമേഴ്‌സ് ട്രക്കുകളിലും സ്‌കൂൾ ബസുകളിലും സെഗ്‌മെന്റ് അധിഷ്‌ഠിത സേവനങ്ങൾ എന്നിവ ഐഷർ 100 ശതമാനം കണക്‌റ്റഡ് വാഹനങ്ങളുടെ മികവുകളാണ്.