കൊച്ചി: ബ്രിട്ടീഷ് സൂപ്പർ ബൈക്ക് ബ്രാൻഡായ ട്രയംഫിന്റെ പുത്തൻ താരമായ സ്‌ട്രീറ്ര് ട്രിപ്പിൾ ആർ ഇന്ത്യയിലെത്തി. മിഡ്-സ്‌പെക് മോഡലായ സ്‌ട്രീറ്ര് ട്രിപ്പിൾ ആർ.എസിന്റെ 'അഫോഡബിൾ" പതിപ്പാണിത്. 8.84 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ആർ.എസിന് വില 11.33 ലക്ഷം രൂപയാണ്.
ഫ്ലൈ സ്‌ക്രീൻ, എയർ ഇൻടേക്ക്, സൈഡ് പാനൽ എന്നിവയിൽ പുതിയ ബോഡി വർക്കുമായി ഫ്രഷ് ലുക്കോടെയാണ് സ്‌ട്രീറ്ര് ട്രിപ്പിൾ ആർ എത്തുന്നത്. ഇവ ബൈക്കിന് സ്‌പോർട്ടീ ലുക്കും നൽകുന്നുണ്ട്. റോഡ്, റെയിൻ, സ്‌പോർട് എന്നീ റൈഡിംഗ് മോഡുകളുണ്ട്. എ.ബി.എസ്., ട്രാക്‌ഷൻ കൺട്രോൾ തുടങ്ങിയ മികവുകളുമുണ്ട്.
₹8.84 ലക്ഷം
എക്‌സ്‌ഷോറൂം വില.
765cc
ബി.എസ്-6 ചട്ടം പാലിക്കുന്നതാണ്, 118 പി.എസ് കരുത്തുള്ള 765 സി.സി എൻജിൻ.