jazz

കൊച്ചി: ബി.എസ്-6 ചട്ടം പാലിക്കുന്ന എൻജിനുമായി ഹോണ്ടയുടെ പ്രീമിം ഹാച്ച്‌ബാക്കായ ജാസ് ഉടനെത്തും. 92 പി.എസ് കരുത്തുള്ള, 1.2 ലിറ്റർ, 4-സിലിണ്ടർ ഐ-വിടെക് എൻജിനാണ് ഉണ്ടാവുക. ഗിയറുകൾ 5-സ്‌പീഡ് മാനുവൽ. സി.വി.ടി പതിപ്പും കാണും. 1.5 ലിറ്റർ ഡീസൽ എൻജിൻ ഇതോടുകൂടി വിട പറഞ്ഞേക്കും. പുത്തൻ ഫീച്ചറുകളോടെ എത്തുന്ന ജാസിന് ഹ്യുണ്ടായ് എലൈറ്ര് ഐ20, മാരുതി സുസുക്കി ബലേനോ, ടാറ്രാ അൾട്രോസ്, ഫോക്‌സ്‌വാഗൻ പോളോ, ടൊയോട്ട ഗ്ളാൻസ എന്നിവയാണ് എതിരാളികൾ.