food

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ ഓർഡറുകൾ കൊവിഡിന് മുമ്പത്തെ സ്ഥിതിയുടെ 80 ശതമാനത്തിലേക്ക് തിരിച്ചെത്തിയെന്ന് സൊമാറ്റോ. റെസ്‌റ്രോറന്റുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ ഭക്ഷണ വിതരണം 70 ശതമാനത്തിലേക്ക് തിരിച്ചെത്തി. ഈ റെസ്‌റ്രോറന്റുകളിൽ അഞ്ചു ശതമാനം, ഓൺലൈൻ ശൃംഖലയിലേക്ക് പുതുതായി എത്തിയവയാണ്.

സ്വന്തം നാടുവിട്ട് വൻ നഗരങ്ങളിലേക്ക് ജോലിക്കായി കുടിയേറിയവർ, വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തുന്നതിനാൽ, അവരിൽ നിന്ന് വൻതോതിൽ ഓർഡർ ലഭിക്കുന്നുണ്ടെന്ന് സൊമാറ്റോ വ്യക്തമാക്കുന്നു. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ ഇതുവരെ ഏഴുകോടി ഓർഡറുകൾ ഡെലിവറി ചെയ്‌തു സൊമാറ്രോ. ഓൺലൈൻ ഫുഡ് ഡെലിവറിയിലൂടെ, ഇതുവരെ രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.