തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെങ്കിൽ ലേലത്തിനു പകരം ചർച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സർക്കാരിനു കൈമാറേണ്ടതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വിമാനത്താവളത്തിന്റെ ലേല നടപടികളിൽ പങ്കെടുത്തതാണ് സംസ്ഥാന സർക്കാരിന്റെ വീഴ്ച. ലേലത്തിൽ പങ്കെടുത്ത് പുറത്തായതുമൂലം തുടർന്നുള്ള നിയമപോരാട്ടത്തിൽ സർക്കാരിന്റെ നില ദുർബലമായെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.