കൊച്ചി: വെസ്‌പയ്ക്കും ഏപ്രിലിയയ്ക്കും പിയാജിയോ ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ ഡീലർഷിപ്പുകളിൽ നിന്ന് ഇവ വാങ്ങുമ്പോൾ 6,700 രൂപവരെയുള്ള ഇൻഷ്വറൻസ് സൗജന്യമായി ലഭിക്കും. ആഗസ്‌റ്റ് 31 വരെയുള്ള ഓഫർ, പുതുതായി അവതരിപ്പിച്ച വെസ്‌പ ഫേസ്‌ലിഫ്‌റ്റ് എ.എക്‌സ്.എൽ., വി.എക്‌സ്.എൽ., ഏപ്രിലിയ 160, 125, ഏപ്രിലിയ സ്‌റ്റോം 125 എന്നിവ ഉൾപ്പെടെ എല്ലാ മോഡലുകൾക്കും ലഭ്യമാണ്.