കൊച്ചി: അമേരിക്കൻ ആഡംബര മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിലെ പ്രവർത്തനം വെട്ടിച്ചുരുക്കിയേക്കും. കൊവിഡ് കാലത്തെ വില്പന നഷ്‌ടത്തിന്റെ പശ്‌ചാത്തലത്തിൽ ഹരിയാനയിലെ അസംബ്ളിംഗ് പ്ളാന്റ് പൂട്ടാനും നീക്കമുണ്ട്.
2017-18ൽ 3,413 ബൈക്കുകൾ ഹാർലി ഇന്ത്യയിൽ വിറ്റഴിച്ചിരുന്നു. 2018-19ൽ ഇത് 2,676 യൂണിറ്റുകളിലേക്ക് താഴ്‌ന്നു. 2,500ൽ താഴെ ബൈക്കുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വില്പന. ആഗോളതലത്തിൽ ഹാർലിയുടെ ഏറ്റവും മോശം വിപണികളിലൊന്നായി ഇതോടെ, ഇന്ത്യ മാറി. കൊവിഡ് പ്രതിസന്ധി മൂലം നടപ്പുവർഷം വില്പന ഇതിലും മോശമായേക്കുമെന്ന വിലയിരുത്തൽ.