വെഞ്ഞാറമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്തു. വാമനപുരം ആനാകുടി പൂപ്പുറത്ത് ഇരുങ്കുളം ചാലുവിള വീട്ടിൽ ബിജു(38) ആണ് അറസ്റ്റിലായത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . നിരവധി തവണ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട് . പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്സെടുത്തു. വെഞ്ഞാറമൂട് സി.ഐ.വി.കെ.വിജയരാഘവൻ,സി.പി.ഒ.ഷിബിലി ,സജികുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.