gold

 മൂന്നാഴ്‌ചയ്ക്കിടെ കുറഞ്ഞത് ₹4,000

കൊച്ചി: റെക്കാഡിന്റെ തിളക്കത്തിൽ നിന്ന് സ്വർണവില മെല്ലെ താഴേക്കിറങ്ങുന്നു. ഈമാസം ഏഴു മുതൽ ഒമ്പതുവരെ എക്കാലത്തെയും ഏറ്രവും ഉയരമായ 42,000 രൂപയിലായിരുന്ന പവൻ വില ഇന്നലെയുള്ളത് 38,000 രൂപയിൽ. മൂന്നാഴ്‌ചയ്ക്കിടെ കുറഞ്ഞത് 4,000 രൂപ. ഗ്രാമിന് 500 രൂപയും കുറഞ്ഞു.

ഇന്നലെ മാത്രം പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കുറഞ്ഞു. ചരിത്രത്തിൽ ആദ്യമായി രാജ്യാന്തരവില ഔൺസിന് 2,000 ഡോളറിനുമുകളിൽ കുതിച്ചതാണ് കഴിഞ്ഞമാസവും ഈമാസമാദ്യവും റെക്കാഡ് മുന്നേറ്റത്തിന് കളമൊരുക്കിയത്. ഇന്നലെ രാജ്യാന്തര വിലയുള്ളത് 1,917 ഡോളറിലാണ്. കനത്ത ലാഭമെടുപ്പാണ് വിലിയിടിവിന് കാരണം.