തിരുവനന്തപുരം: തിരുമല മേഖലയിലെ ആദ്യകാല സി.പി.എം പ്രവർത്തകരിലൊരാളും സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗവും ബ്രാഞ്ച് സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ ഭാരവാഹിയുമായിരുന്ന സി.വേലുകുട്ടി (68) അന്തരിച്ചു.അണ്ണൂർ ഏലാ കർഷക തൊഴിലാളി സമരത്തിൽ പങ്കെടുത്ത് കൊടിയ മർദ്ദനത്തിനിരയായിട്ടുണ്ട്. എ.കെ.ജി നയിച്ച മുടവൻമുകൾ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.അടിയന്തിരാവസ്ഥക്കാലത്ത് പൊലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ജി.ലളിത.മക്കൾ:വി.എൽ. സന്തോഷ്‌കുമാർ (പി.കെ.എസ്. പൂജപ്പുര ലോക്കൽ കമ്മിറ്റിയംഗം,സി.പി.എം തേലീഭാഗം ബ്രാഞ്ചംഗം), വി.എൽ സമ്പത്ത്കുമാർ (പി.കെ.എസ്. പൂജപ്പുര ലോക്കൽ കമ്മിറ്റി പ്രസിഡന്റ്,സി.പി.എം തേലീഭാഗം ബ്രാഞ്ചംഗം). മരുമക്കൾ: എസ്.സ്‌മിതാമോൾ (ഡി.വൈ.എഫ്.ഐ പൂജപ്പുര ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു യൂണിയൻ ജോയിന്റ് സെക്രട്ടറി, വിജയമോഹിനി മിൽ),ബി.എസ് ആര്യ. മരണാനന്തര ചടങ്ങ്: ചൊവാഴ്ച്ച രാവിലെ 8.30 ന്.