purushotham-rai

ബംഗളുരു : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച ദ്രോണാചാര്യ പുരസ്കാരം ഇന്ന് ഏറ്റുവാങ്ങാനിരിക്കേ അത്‌ലറ്റിക്സ് കോച്ച് പുരുഷോത്തം റായ് അന്തരിച്ചു.80കാരനായ റായ് ഇന്നലെ രാത്രി എട്ടരയോടെയാണ് കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു എന്ന് കുടുബാംഗങ്ങൾ പറഞ്ഞു. ബംഗ്ളുരു വിധാൻ സൗധയിൽ നിശ്ചയിച്ചിരിക്കുന്ന കായിക അവാർഡുകളുടെ വിർച്വൽ ദാനച്ചടങ്ങിൽ പങ്കെടുക്കാൻ കൊവിഡ് പരിശോധനയും നടത്തി കാത്തിരുന്നതാണ്.

റോസക്കുട്ടി,അശ്വിനി നാച്ചപ്പ,ജി.ജി പ്രമീള,മുരളിക്കുട്ടൻ,ജെയ്സി തോമസ് തുടങ്ങിയ താരങ്ങളെ പരിശകലിപ്പിച്ചിട്ടുണ്ട്.