കൊച്ചി: ഇന്ത്യയിലെ ഏറ്റവും സേഫസ്റ്റ് എം.പി.വി (വിവിധോദ്ദേശ്യ വാഹനം) എന്ന പെരുമയുള്ള മറാസോയുടെ ബി.എസ്-6 പതിപ്പ് മഹീന്ദ്ര വിപണിയിലെത്തിച്ചു. സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് മാർക്കിടുന്ന ആഗോള സംഘടനായ ഗ്ളോബൽ എൻ.സി.എ.പിയുടെ ക്രാഷ് ടെസ്റ്റിൽ '4 - സ്റ്റാർ" നേടിക്കൊണ്ടാണ് മറാസോ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എം.പി.വി എന്ന പട്ടം ചൂടിയത്.
എം2, എം4 പ്ളസ്, എം6 പ്ളസ് എന്നീ വേരിയന്റുകളാണ് മറാസോയ്ക്കുള്ളത്.
മികച്ച യാത്രാനുഭവം നൽകുന്ന വിശാലമായ അകത്തളം, എഴിഞ്ച് ടച്ച് സ്ക്രീൻ, എം.പി.വികളിൽ ആദ്യമായി സറൗണ്ടിംഗ് സൗണ്ട് സംവിധാനം, ഓട്ടോമാറ്റിക് ഡ്രൈവർ സൈഡ് വിൻഡോ, 17-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റിയർ പാർക്കിംഗ് കാമറ, ഓട്ടോമാറ്റിക് ക്ളൈമറ്റ് കൺട്രോൾ തുടങ്ങിയ മികവുകളുമുണ്ട്.
വില ഇങ്ങനെ
(എക്സ്ഷോറൂം)
M2 : ₹11.25 ലക്ഷം
M4+ : ₹12.37 ലക്ഷം
M6+ : ₹13.51ലക്ഷം