കുമളി: ഗ്രാമപഞ്ചായത്തിലും കൊവിഡ് ഫ്സ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാകുന്നു
കൊവിഡ് ജാഗ്രതയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തിലും കൊവിഡ് ഫ്സ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമായി.ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ച് വരികയാണെന്ന് കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സെൻകുമാർ പറഞ്ഞു. പഞ്ചായത്തിൽ രണ്ടിടങ്ങളിലായാണ് പ്രാഥമികതല ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നത്.മുമ്പ് പ്രവർത്തിച്ച് വരികയും പിന്നീട് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്ത പെരിയാർ ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റും.ഹോളിഡേ ഹോമിലാണ് മറ്റൊരു സെന്റർ ഒരുക്കുന്നത്.പെരിയാർ ആശുപത്രിയിൽ 100 ബെഡും ഹോളിഡേ ഹോമിൽ 54 ബെഡും ക്രമീകരിക്കും കുമളി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് നിയമനകാര്യങ്ങൾ നടക്കുന്നത്.സെന്ററിന്റെ മേൽനോട്ട നടപടികൾക്കായി പഞ്ചായത്ത്പ്രസിഡന്റ് ഷീബാ സുരേഷ് ചെയർപേഴ്‌സനായി മാനേജിംഗ് കമ്മറ്റി രൂപീകരിച്ചു. ഇന്റർനെറ്റ് സംവിധാനം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ചികിത്സാ കേന്ദ്രത്തിൽ സജ്ജമാക്കും. കേന്ദ്രത്തിൽ ശുചിമുറി സൗകര്യങ്ങൾ ക്രമീകരിച്ചതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സെന്റർ പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.