ചെറുതോണി: വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി മുരിക്കാശ്ശേരി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർഥികളുടെ ഓൺലൈൻ പഠനാവശ്യത്തിനുള്ള ടെലിവിഷൻ വിതരണംചെയ്തു. ടെലിവിഷൻ വിതരണത്തിന്റെ ഉദ്ഘാടനം മുരിക്കാശ്ശേരി ലയൺസ് ക്ലബ് പ്രസിഡന്റ് എൻ.സി ജോൺസൺ പടമുഖം എസ് എച്ച് യു പി സ്‌കൂൾ മാനേജർ ഫാ. തോമസ് കൊച്ചുപുത്തൻപുരക്കലിന് കൈമാറി നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ലിസി ജയിംസ്, ലയൺസ് ക്ലബ് ഭാരവാഹികളായ റെജി ജോർജ് , പി.ആർ സുഗതൻ, വി.എൻ സുഭാഷ്, കെ.ഡി സജിമോൻ, ബെന്നി മാത്യു, തോമസ് കാരക്കാവയലിൽ, അജീഷ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.