ഇടുക്കി: കൊവിഡ്​- 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മൂന്നാർ പഞ്ചായത്തിലെ 9, 10, 19 വാർഡുകളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം പത്ത് വരെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാക്കി. ഈ വാർഡുകളിലെ ഹോട്ടലുകൾക്ക് പാഴ്‌സൽ വിതരണത്തിനായി മാത്രം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. ഇളവ് തട്ടുകടകൾക്ക് ബാധകമാകില്ല. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.