ഇടുക്കി: തൊടുപുഴ നഗരസഭാ പരിധിയിലെ വഴിയോരകച്ചവടങ്ങളുടെയും മത്സ്യമാർക്കറ്റുകളുടെയും പ്രവർത്തനങ്ങളുടെ നിരോധനം 10 വരെ നീട്ടി. നഗരസഭാ പരിധിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കാം. തട്ടുകടകൾ ഒഴികെയുള്ള ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ തുറന്നും രാത്രി എട്ട് വരെ പാഴ്‌സൽ വിതരണത്തിന് മാത്രമായും പ്രവർത്തിക്കാം. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.