kovid
രാജാക്കാട് നടന്ന കൊവിഡ് മെഗാ പരിശോധനയിൽ നിന്ന്

ഇടുക്കി: രാജാക്കാട് ഗ്രാമത്തെ കൊവിഡ് മുക്തമാക്കുന്നതിനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിൽ റാപ്പിഡ് ആന്റിജൻ പരിശോധന ക്യാമ്പ്‌ നടത്തി. രാജാക്കാട് എസ്.എൻ.ഡി.പി ഹാളിലാണ് ടെസ്റ്റിംഗ് സെന്റർ സജ്ജീകരിച്ചത്. ടൗണിലെ വ്യാപാരികൾ, വ്യാപര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ആട്ടോ ടാക്‌സി ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തി 155 പേർക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി. ആന്റിജൻ പരിശോധനയിൽ രോഗലക്ഷണം ഉള്ളവരെ പി.സി.ആർ ടെസ്റ്റിന് വിധേയരാക്കും. കൊവിഡ് മെഗാ പരിശോധന ക്യാമ്പിന് പുറമേ രോഗലക്ഷണമുള്ളവർക്ക് വേണ്ടി രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്രവ പരിശോധനയും നടക്കുന്നുണ്ട്. ഉറവിടമറിയാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൗണായിരുന്നു. വാർഡുകൾ കേന്ദ്രീകരിച്ച് രോഗലക്ഷണം ഉള്ളവർക്കും സമ്പർക്ക പട്ടികയിലുൾപ്പെട്ടവർക്കുമായി റാപ്പിഡ് പരിശോധനയും നടത്തിയിരുന്നു.