water
ടൗൺ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.

കട്ടപ്പന: ടൗൺ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ടു ആഴ്ചകൾ പിന്നിടുന്നു. നഗരസഭ കാര്യാലയത്തിനു സമീപം പൊലീസ് വനിത സെൽ ഓഫീസിനു മുമ്പിലാണ് കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്. വെള്ളം കെട്ടി നിന്ന് റോഡിൽ ഗർത്തങ്ങളും രൂപപ്പെട്ടു. ഒരാഴ്ചമുമ്പ് പൊലീസ് ഉദ്യോഗസ്ഥർ കല്ലും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ചോർച്ച അടയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. പൈപ്പിൽ നിന്നു വെള്ളം പുറത്തേയ്ക്ക് ചീറ്റിത്തെറിക്കുന്നതിനാൽ ഇതുവഴിയുള്ള കാൽനടയാത്രയും ബുദ്ധിമുട്ടായി. തകരാർ പരിഹരിച്ചില്ലെങ്കിൽ വെള്ളക്കെട്ട് രൂപപ്പെട്ട റോഡിന്റെ വശം ഇടിയാനും സാദ്ധ്യതയുണ്ട്. ടൗൺ കുടിവെള്ള പദ്ധതിയിൽ നിന്നാണ് ടൗൺ വാർഡിലെ വീടുകളിലും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നത്.