തൊടുപുഴ: സി.ബി.എസ്.ഇ പരീക്ഷയിൽ പ്ലസ്ടു കൊമേഴ്‌സ് വിഭാഗത്തിൽ ദേശീയ തലത്തിൽ ഉന്നത വിജയം നേടിയ എം. വിനായകനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി മൊമെന്റോ നൽകി ആദരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിനായകനെ ഉന്നത വിജയം നേടിയതിന് കഴിഞ്ഞ ജൂലായ് 24 ന് ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബി.ജെ.പി ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, തൊടുപുഴ മുൻസിപ്പൽ ജനറൽ സെക്രട്ടറി അനൂപ് പാങ്കാവിൽ, യുവമോർച്ച മുൻസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.