വണ്ണപ്പുറം: പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിലെ ഗുണഭോക്ത പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും 2020 ജൂലൈ ഒന്നിന് മുമ്പുള്ള റേഷൻ കാർഡ്,​ അപേക്ഷകന്റെ ആധാർ കാർഡ്,​ ഭൂമി സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം,​ ക്ലേശ ഘടകങ്ങൾ ഉണ്ടങ്കിൽ അവയുടെ രേഖകൾ എന്നീ രേഖകൾ സഹിതം ഓൺലൈനായി 14 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ifemission.kerala.gov.in എന്ന വെബ്സൈറ്റിലോ 04862 245339 എന്ന ഫോൺ നമ്പറിൽ നിന്നോ ലഭിക്കും.