ഇടുക്കി: മ്പർക്കം മൂലം കൊവിഡ്​- 19 രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്‌ രോഗവ്യാപനം ഒഴിവാക്കുന്നതിനായി രാജകുമാരി പഞ്ചായത്തിലെ 5, 6 വാർഡുകൾ കണ്ടെയിൻമെന്റ്‌ സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഈ വാർഡുകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇവ കൂടാതെ താഴെപ്പറയുന്ന പഞ്ചായത്ത് വാർഡുകൾ കണ്ടെയിൻമെന്റ് ‌സോണായി തുടരും. കഞ്ഞിക്കുഴി ( 2, 3, 7, 13, 14)​,​ വാഴത്തോപ്പ് (എല്ലാ വാർഡുകളും)​,​ വണ്ണപ്പുറം (എല്ലാ വാർഡുകളും)​,​ മൂന്നാർ (19)​,​ കട്ടപ്പന നഗരസഭ (15, 16)​,​ വാത്തിക്കുടി (2, 3)​,​ കാമാക്ഷി (10, 11, 12)​,​ കരിങ്കുന്നം (1, 7, 8)​,​ഇടവെട്ടി (1, 11, 12, 13)​,​ വണ്ടൻമേട് (2, 3)​,​ കൊന്നത്തടി (1, 18)​,​ ഏലപ്പാറ (11, 12, 13)​,​ശാന്തൻപാറ (4, 5, 11, 12, 13)​,​ പീരുമേട് 2, 6, 7, 10, 11, 12.