തൊടുപുഴ: ഉടുമ്പന്നൂർ പരിയാരത്തെ റേഷൻ കടയുടമ അമിക്കാട്ടുകുടി സാജുവിന്റെ മരണത്തിൽ റേഷനിങ് ഇൻസ്‌പെക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം. റേഷൻ വ്യാപാരിയുടെ മരണത്തിന് ഒരു ദിവസം മുമ്പ് റേഷനിങ് ഇൻസ്‌പെക്ടർ കടയിൽ പരിശോധന നടത്തിയിരുന്നു. തിരക്കുള്ള സമയത്ത് കടയിലെത്തിയ ഇൻസ്‌പെക്ടർ, ക്രമക്കേട് കണ്ടെത്തിയെന്നു പറഞ്ഞ് റിപ്പോർട്ടിൽ ഒപ്പിട്ടു വാങ്ങുകയും കട സസ്‌പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. വർഷങ്ങളായി റേഷൻ കട നടത്തുന്ന സാജുവിന് ഇത് കടുത്ത മനോവിഷമമുണ്ടാക്കി.
വിജിലൻസ് വകുപ്പ്തല അന്വേഷണങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിവിൽ സപ്ലൈസ് മന്ത്രിക്കും റേഷൻ വ്യാപാരികൾ പരാതി നൽകി.