ealikutty
ഏലികുട്ടി.

നെടുങ്കണ്ടം: പനിയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക്കൊവിഡ് സ്ഥിതികരിച്ചതോടെ സമ്പർക്കപ്പട്ടിക എടുക്കുന്നതോടെ നെടുങ്കണ്ടത്ത് ആശങ്ക. തൂക്കുപാലം വട്ടുപാറ കളത്തിൽ വീട്ടിൽ ഏലിക്കുട്ടി ദേവസ്യ (58) ആണ് ജൂലായ്30ന് മരിച്ചത്.പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിതികരിച്ചതോടെ കരുണാപുരം,
പാമ്പാടുംപാറ, നെടുങ്കണ്ടം എന്നി ഗ്രാമപഞ്ചായത്തുകളിലെ ഒട്ടേറെ ജനങ്ങൾ
കൊവിഡ്19 ന്റെ സംശയ നിഴലിലായി. ടെസ്റ്റ് ഫലം വരുന്നതിന് മുമ്പ്
സംസ്ക്കാരച്ചടങ്ങുകൾ തീരുമാനിച്ചതോടെ ആളുകൾ
വീട്ടിൽ എത്തിതായിരുന്നു. മരിച്ച ഏലികുട്ടിയുടെ മകൻ പനി ബാധിച്ച്
കഴിഞ്ഞ ദിവസം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കൊവിഡ് ടെസ്റ്റിന് നിർദ്ദേശിച്ചെങ്കിലും പരിശോധനയ്ക്ക്
നടന്നില്ല. മാതാവിന്റെ
മൃതദ്ദേഹം വിട്ടുകിട്ടുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് ഇയാൾ
നെടുങ്കണ്ടം പൊലീസ് സ്‌റ്റേനിൽ എത്തിയിരുന്നു.
നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ മകൻ എത്തിയെങ്കിലും കോവിഡ് സുരക്ഷ
മാനദണ്ഡങ്ങൾ പാലിച്ചാണ് പൊലീസ് സ്‌റ്റേഷനിൽ എത്തുന്നവരോട്
പൊലീസുകാർ ഇടപെടുന്നതെങ്കിലും മകന്റെ മൊഴി എടുത്ത രണ്ട് പൊലീസുകാരെ സുരക്ഷ
മുൻകരുതൽ എന്ന നിലയ്ക്ക് നീരിക്ഷണത്തിൽ കഴിയാൻ
നിർദ്ദേശിച്ചതായും നെടുങ്കണ്ടം സി. ഐ പി.കെ.ശ്രീധരൻ പറഞ്ഞു. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രി കൂടാതെ നെടുങ്കണ്ടം
താലൂക്ക് ആശുപത്രിയിലും മകൻ എത്തിയിരുന്നു. മാതാവിനെ ആശുപത്രിയിൽ
എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർമാർ, മകനുമായി സമ്പർക്കം പുലർത്തിയ
ആരോഗ്യപ്രവർത്തകർ,പൊതുജനങ്ങൾ, രോഗിയുമായി ബന്ധപ്പെട്ട ബന്ധുക്കൾ,
നാട്ടുകാർ എന്നിവർ ഇതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയേണ്ട
സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന്
ആരോഗ്യപ്രവർത്തകർ പറയുന്നു.
കഴിഞ്ഞ മാസം 24നാണ് പനി ബാധിച്ച് തൂക്കുപാലത്തെ സ്വകാര്യ
ആശുപത്രിയിൽ ഏലിക്കുട്ടി ചികിത്സ തേടിയത്. മരുന്ന് വാങ്ങി പോയതിന്
ശേഷം അടുത്തതടുത്ത ദിവസങ്ങളിൽ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ
ഏലികുട്ടിയ്ക്ക് ചികിത്സ നൽകിയിരുന്നു. രോഗം കൂടിയതിനെ തുടർന്ന്
തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുയും അവിടുന്ന് നെടുങ്കണ്ടം
താലൂക്ക് ആശുപത്രിയിലേയ്ക്ക് അയയ്ക്കുകയുമായിരുന്നു. താലൂക്ക്
ആശുപത്രിയിൽ എത്തിച്ചപ്പോൾ രോഗി മരണമടഞ്ഞു.
മരിച്ച സ്ത്രിയ്ക്ക് എവിടെ നിന്നാണ് രോഗം ഉണ്ടായെന്ന് വ്യക്തമല്ല.
കഴിഞ്ഞ 25ന് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുമളി
ചെക്ക് പോസ്റ്റിൽ ജോലി ചെയ്ത് തൂക്കുപാലം സ്വദേശിയായ ഡേറ്റാ എന്ററി
ഓപ്പറേറ്ററിന് കോവിഡ് സ്ഥിതികരിച്ചിരുന്നു. ഇതിനെ തുടർന്നാകാം രോഗം
ഉണ്ടായതെന്ന് കരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കട്ടപ്പനയിലെ
സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ
പാലിച്ച് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ
സംസ്‌കരിച്ചു. വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ച ബന്ധുക്കളും,
ഓട്ടോറിക്ഷാ ഡ്രൈവറും, തൂക്കുപാലത്തെ ആശുപത്രിയിലെ ആരോഗ്യ
പ്രവർത്തകരും പ്രഥമിക സമ്പർക്ക പട്ടികയിലാണ്.ഇരുന്നൂറോളം
പേർ പട്ടികയിൽ ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ഇവരുമായി സമ്പർക്കത്തിൽ ഏർപ്പട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്
ആരോഗ്യ വകുപ്പ്.