ചെറുതോണി: ടൗണിൽ വ്യാപകമായി മാലിന്യം പുഴയിലും വഴിയരുകിലും വലിച്ചെറിയുന്നു, മഴക്കാലം ആരംഭിച്ചതോടെ സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാനുള്ള സാദ്ധ്യത നിലനിൽക്കുമ്പോഴാണ് ഇത്തരം നടപടികൾ. ചെറുതോണി, പൈനാവ്, തടിയമ്പാട്, കരിമ്പൻ, വാഴത്തോപ്പ് എന്നിവിടങ്ങൾ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഇപ്പോൾ ആവശ്യത്തിന് വേസ്റ്റ് ബിൻസൗകര്യമില്ലാതായതോടെ റോഡിലും വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും തെരുവ് നായ്ക്കൽ മാലിന്യം കടിച്ചുവലിച്ചുകൊണ്ടിടുന്നത് പതിവായിരിക്കുകയാണ്. മാലിന്യങ്ങൾ അതാത് ദിവസം നീക്കം ചെയ്യുകയും ചെറുതോണി അണക്കെട്ടിന് സമീപമുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറെ നാളുകളായി ഇത് നിർത്തി വച്ചിരിക്കുകയാണ്. പുതിയ വെയ്സ്റ്റ്ബിന്നുകൾ സ്ഥാപിക്കാത്തതിനാൽ ആഹാര മാലിന്യങ്ങൾ യുള്ളവ തുറസ്സായ ഇടങ്ങളിൽ നിക്ഷേപിക്കുന്ന അവസ്ഥയാണ്. നൂറ് കണക്കിനുപേർ നിത്യോപയോഗത്തിന്ആശ്രയിക്കുന്ന ചെറുതോണി പുഴയിലേക്കും പെരിയാറിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കുമാണ് ഈ മാലിന്യം ഒഴുകി എത്തുന്നത്. ടൗണിൽ തുറസായ സ്ഥലങ്ങളിൽ കുമിഞ്ഞുകൂടുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം മഴക്കാലത്ത് സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കാൻ ഇടയാക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. ടൗണുകൾ കേന്ദ്രീകരിച്ച് വെയ്സ്റ്റ്ബിന്നുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്നും മാലിന്യങ്ങൾ അതാത് ദിവസം നീക്കം ചെയ്ത് സംസ്‌കരിക്കുന്നതിനും നടപടി സ്വീകരിക്കണമന്ന ആവശ്യം ശക്തമായിരിക്കയാണ്.