നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽവിവിധ റോഡുകളുടെ
വികസനം പദ്ധതികൾ. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയി ഫെയ്‌സ്
ത്രി പ്രകാരം മണ്ഡലത്തിലെ പത്ത് ഗ്രാമപഞ്ചായത്തുകൾക്കാണ് 1,70,50,000
രൂപയുടെ റോഡ് വികസനം നടപ്പിലാക്കുക. മണ്ഡലത്തിൽ ഫെയ്‌സ് വൺ പ്രകാരം
അനുവദിച്ച 8.6 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കായി മുമ്പ്
അനുവദിച്ചിരുന്നു. ഇതുകൂടാതെ റി ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി
ലഭിച്ച 40 കോടിയുടെ നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കും. ഇപ്പോൾ
അനുവദിച്ച തുക ഉപയോഗിച്ച് പത്ത് റോഡുകളുടെതായി 23.9 കിലോമീറ്ററിന്റെ
പുനരുദ്ധാരണം നടക്കുന്നതെന്ന് മന്ത്രി എം.എം മണി അറിയിച്ചു.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ നാല്മുക്ക്പള്ളിപ്പടിഅനന്തൻപാറ ഒരു
കിലോമീറ്റർ റോഡിന് പത്ത് ലക്ഷവും കരുണാപുരം പഞ്ചായത്തിലെ
ചെന്നാക്കുളംതണ്ണിപ്പാറ ബൗണ്ടറി രണ്ട് കിലോമീറ്റർ റോഡിന് 10.5 ലക്ഷം
രൂപയും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ
അംഗനവാടിപ്പടിചക്കോച്ചൻപടിയ്ക്കായി ഒന്നര കിലോമീറ്ററിനായി പത്ത്
ലക്ഷവും അനുവദിച്ചു. രാജാക്കാട് ഗ്രാമപഞ്ചായത്തിലെ
കുരങ്ങുപാറമൂങ്ങാമാക്കൽകണ്ണശ്ശേരിപ്പടി ഒന്നര കിലോമീറ്ററിന് 15
ലക്ഷവും രാജകുമാരി ബി ഡിവിഷൻഅരമനപ്പാറ റോഡിന് പത്ത് ലക്ഷവും, മുണ്ടോകണ്ടംപടിചെമ്പാലഅഞ്ചേക്കർ ഒന്നര
കിലോമീറ്റർ റോഡിന് പത്ത് ലക്ഷവും അനുവദിച്ചു. ശാന്തൻപാറ
ഗ്രാമപഞ്ചായത്തിലെ പൂപ്പാറചെമ്പാല 1.4 കിലോമീറ്ററിന് റോഡിന് പത്ത് ലക്ഷം
രൂപയും, പൂപ്പാറകോരൻപാറ ഒന്നര കിലോമീറ്റർ റോഡിന് പത്ത് ലക്ഷവും
അനുവദിച്ചു. സേനാപതി ഗ്രാമപഞ്ചായത്തിലെ സാൻമേഷൻ
ആർമിപ്പടിആത്മാവ്‌സിറ്റി 1.5 കിലോമീറ്റർ റോഡിന് പത്ത് ലക്ഷവും,
കാറ്റൂതിപള്ളിക്കുന്ന് 1.2 കിലോമീറ്റർ റോഡിന് പത്ത് ലക്ഷവും
അനുവദിച്ചു. ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ മേട്ടകിൽചെമ്പല മൂന്ന്
കിലോമീറ്റർ റോഡിന് 15 ലക്ഷം രൂപയും, ശാങ്കാരികണ്ടം റോഡ് കോൺക്രീറ്റ്
ചെയ്യുവാൻ 1.8 കിലോമീറ്ററിനായി 15 ലക്ഷവും കാറ്റുപാറപാമ്പുപാറ മൂന്ന്
കിലോമീറ്റർ റോഡിന് 15 ലക്ഷവും അനുവദിച്ചു. വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ ചേമ്പുകണ്ടംരാജാക്കവല 1.5 കിലോമീറ്റർ റോഡിന് 20 ലക്ഷവും അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് സംസ്ഥാനത്ത് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം വീഡിയോ കോൺഫറൻസ് ഹാളിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ
നാളെ നിർവ്വഹിക്കും. ഇതിന്റെ ഭാഗമായി ഉടുമ്പൻചോല
നിയോജകമണ്ഡലത്തിൽ 90 പ്രവൃത്തികൾക്കായി 10 കോടി രൂപയാണ്
അനുവദിച്ചിരിക്കുന്നത്. മണ്ഡലത്തിൽ 10 കോടി പദ്ധതിയുടെ ഉദ്ഘാടന പരിപാടി
രാജകുമാരി ഗ്രാമപഞ്ചായത്തിൽ നടക്കുന്നതെന്നും മന്ത്രി
അറിയിച്ചു.