മുട്ടം: പഞ്ചായത്ത്‌ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രം മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യു.ഡി.വൈ.എഫ് ആവശ്യപ്പെട്ടു. അക്ഷയ കേന്ദ്രം മാറ്റണമെന്ന് പഞ്ചായത്ത്‌ കമ്മറ്റിയിൽ ചർച്ച വന്നപ്പോൾ യു ഡി എഫ് അംഗങ്ങൾ രേഖാമൂലം വിയോജനം രേഖപ്പെടുത്തിയിരുന്നു. പഞ്ചായത്ത് ഭരണ സമിതിയെടുത്ത തീരുമാനം പിൻവലിക്കാതെ വന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിവൈഎഫ് നേതാക്കളായ അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരിസ് എ എ, ബാദുഷ അഷറഫ്, മാഹിൻ എൻഎച്ച്, ,ജോബി ജോൺ, രഞ്ജിത്ത് എന്നിവർ അറിയിച്ചു.