അടിമാലി: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹൈറേഞ്ച് മേഖലയിലെ യാക്കോബായ സഭാ ഇടവക ദൈവാലയങ്ങൾ കേന്ദ്രീകരിച്ച് വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് അറിയിച്ചു. ജോലി നഷ്ടപ്പെടൽ മൂലം, വിദ്യാഭ്യാസത്തിനോ ചികിത്സക്കോ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായ പദ്ധതി ഒരുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മനോഭാരം കൊണ്ടും കുടുംബപഠന പ്രശ്‌നങ്ങൾ കൊണ്ട് സംഘർഷമനുഭവിക്കുന്ന ദമ്പതിമാർക്കും വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കുമായി 24 മണിക്കൂറും വിളിച്ചാൽ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിന് മൊബൈൽ കൗൺസിലിംഗ് സൗകര്യവും ലഭ്യമാകും. ഉപജീവനത്തിന് വിവിധ വഴികൾ കണ്ടെത്തുന്നതിന് യുവജന നേതൃത്വം ആവശ്യമായ ചർച്ചകൾ സംഘടിപ്പിക്കും. പൊതു സമൂഹത്തിന്റെ സുരക്ഷക്കാവശ്യമായി വേണ്ട ക്രമീകരണങ്ങൾ നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്ദ്യോഗസ്ഥർക്കും, തൊഴിലാളി സുഹൃത്തുകൾക്കും വേണ്ടി രണ്ടാഴ്ച്ച പ്രാർത്ഥനാ വാരമായി ഹൈറേഞ്ച് മേഖല പ്രഖ്യാപിച്ചിട്ടുണ്ട്. സൂം ഐഡി: 9249482494, പാസ് കോഡ്: 333. വിശദ വിവരങ്ങൾക്ക് മേഖല ഓഫീസിൽ ബന്ധപ്പെടുക.
ഫോൺ: 9495840345, 9495179756 (വാട്‌സ്ആപ്). ഇമെയിൽ: mountsehionaramana@gmail.com..