kovid

ചെറുതോണി: കൊവിഡ് ബാധിതർക്ക കൊവിഡ്മൂലംമരണംസംഭവിക്കുന്നവർക്കുംസേവനം ചെയ്യാൻ ഇടുക്കിരൂപതയിലെവൈദികരും കെ.സി.വൈ.എം പ്രവർത്തകരുംചേർന്ന്‌സംയുക്തമായിരൂപീകരിച്ച കൊവിഡ്‌റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് രംഗത്തിറങ്ങി. തൂക്കുപാലം ഇടവകയിൽകൊവിഡ്മൂലംമരണമടഞ്ഞ 56 വയസ്സുകാരികളത്തിൽഎലിക്കുട്ടിദേവസ്യയുടെസംസ്‌കാരശുശ്രൂഷകൾക്കാണ്ഇവർ നേതൃത്വംകൊടുത്തത്. കൊവിഡ്‌റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെകോ-ഓർഡിനേറ്റർമാരിലൊരാളായഫാ. മാത്യുഞവരക്കാട്ടിനോടൊപ്പം ഫാ. ജോസഫ് പവ്വത്ത്, ഫാ. തോമസ്‌വാഴയിൽ, ഫാ. ജോമികമുകുമറ്റത്തിൽ, ഫാ. എബ്രാഹം ഇരട്ടച്ചിറയിൽകെ.സി.വൈ.എം. പ്രവർത്തകരായ ടോമിൻ അഗസ്റ്റിൻ, ടോണി ഈപ്പൻ, കിരൺ ജോർജ്എന്നിവരുംഇതിൽ പങ്കാളികളായി. കൊവിഡ് പ്രോട്ടോകോൾ അനുശാസിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചാണ്തൂക്കുപാലം സെന്റ്ആന്റണീസ്ചർച്ചിൽഇന്നലെ വൈകുന്നേരം 3 ന് നടന്ന ചടങ്ങിൽആരോഗ്യപ്രവർത്തകരോടൊപ്പംഇവർപങ്കെടുത്തത്. ചിലസ്ഥലങ്ങളിൽകോവിഡ്മൂലംമരിക്കുന്നവർക്ക്‌ക്രൈസ്തവോചിതമായസംസ്‌കാരം നൽകാൻ സാധിക്കാതെവന്നുവെന്ന വാർത്തയാണ്‌കോവിഡ്‌റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്ഇടുക്കിരൂപതയിൽരൂപീകൃതമാകാൻ പ്രേരണയായത്.