പുറപ്പുഴ: പഞ്ചായത്തിൽ 2020 21 വർഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്കുള്ള വാഴ വിത്തിന്റെയും കുറ്റിക്കുരുമുളകിന്റെയും വിതരണം അഞ്ച്, ആറ് തീയതികളിൽ പുറപ്പുഴ കൃഷിഭവനിൽ നടക്കും. ഒന്നുമുതൽ അഞ്ചുവരെ വാർഡിലുള്ളവർക്ക് അഞ്ചിനും ആറുമുതൽ 13 വരെയുള്ള വാർഡുകളിലെ കർഷകർക്ക് ആറിനുമാണ് വിതരണം.