തൊടുപുഴ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും ഉന്നത വിജയവും കരസ്ഥമാക്കിയ തൊടുപുഴ വേങ്ങത്താനത്തുള്ള ചക്കാലയിൽ വീട്ടിൽ നേവിൽ ണെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി മൊമെന്റോ നൽകി ആദരിച്ചു. ബി.ജെ.പി തൊടുപുഴ മുൻസിപ്പൽ ജനറൽ സെക്രട്ടറി അനൂപ് പങ്കാവിൽ, വെങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ.കെ. രാജു, ബൂത്ത് പ്രസിഡന്റ് കെ.ജി. ബൈജു, ബൂത്ത് സെക്രട്ടറി എ.കെ. ബൈജു, പ്രതീപ് കൈരളി എന്നിവർ പങ്കെടുത്തു.