തൊടുപുഴ: ശുദ്ധജല വിതരണ പദ്ധതിയുടെ പേരിൽ പണപ്പിരിവ് നടത്തുന്ന വെള്ളിയാമറ്റം പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കുറുംതോട്ടിക്കൽ ഏകദിന സത്യാഗ്രഹം നടത്തി. ഡി.സി.സി സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. മനോജ് കോക്കാട്ട്, ബിന്ദു സാബു, ഇ.കെ. ഉമ്മർ, ജീസൻ കിഴക്കേക്കുന്നേൽ, സോണി കിഴക്കേക്കര, മോഹനൻ വെട്ടുകല്ലേൽ, ദീപക് കാണ്ടാവനം എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജോൺ നെടിയപാല ഉദ്ഘാടനം ചെയ്തു.